Saturday, 21 February 2015

ഇന്ന് മാതൃഭാഷ ദിനം."എനിക്ക് മലയാളം കൊറച്ചു കൊറച്ചു അറിയാം"

ഇന്ന് മാതൃഭാഷ ദിനം."എനിക്ക് മലയാളം കൊറച്ചു കൊറച്ചു അറിയാം" എന്ന് പറയുന്നവരുടെ എണ്ണം നമ്മുടെ കൊച്ചു കേരളത്തില്‍ വളരെ അധികം കൂടിയിട്ടുണ്ട്.
നമ്മുടെ മാതൃഭാഷ മലയാളം ആണ് ഇംഗ്ലീഷ് അല്ല. എന്നാല്ലും നമ്മള്‍ വിദ്യാഭ്യാസത്തിനു ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്.ഒരു മലയാളി എന്ന് രീതിയില്‍ നോക്കിയാല്‍,നമ്മള്‍ എന്തുകൊണ്ട് നമ്മുടെ ഭാഷയില്‍ വിദ്യാഭ്യാസം നടപ്പിലക്കുനില്ല എന്ന് ചോദിച്ചു പോകും. എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്നാ നിലക്ക് നോക്കിയാല്‍ അങ്ങനെ മലയാളത്തില്‍ പഠിച്ചതുകൊണ്ട് നമ്മുക്ക് എന്താ പ്രയോജനം?.അനവധി മതങ്ങളും ഭാഷകളും കലര്‍ന്ന ഒരു രാഷ്ട്രമാന്നു ഇന്ത്യ.അവിടെ ഓരോരുത്തര്‍ അവനവന്റെ മാതൃഭാഷയില്‍ മാത്രം സംസരിക്കുവന്നെല്‍ എന്ത് സംഭവിക്കും??പലപ്പോള്‍ ആയി ഞാന്‍ പത്രങ്ങളില്‍ മലയാളത്തേക്കാള്‍ ഉപരി ഇംഗ്ലീഷ് അല്ലേല്‍ മംഗ്ലീഷ് ഉപയോഗിക്കുന്ന കാര്യവും പറഞ്ഞു ലേഖനം കാണാറുണ്ട്.ഒരു പരിധി വരെ ആ ലേഖനങ്ങളില്‍ പറയുന്നത് നേരാ.ചില എളുപ്പമുള്ള മലയാള വാക്കുകളെക്കാള്‍ കട്ടി കൂടിയ ഇംഗ്ലീഷ് വാക്കുകളോട പലര്‍ക്കും കമ്പം.എന്ന് പറഞ്ഞു നമുക്ക് ഇംഗ്ലീഷ് ഭാഷ മൊത്തത്തില്‍ ബഹിഷ്കരിക്കാന്‍ പറ്റില്ല.ഇപ്പൊ നമ്മുടെ ബസ്സിലും റോഡിലെ സൈന്‍ബോര്‍ഡിലും എഴുതിയിരിക്കുന്ന ഇംഗ്ലീഷ് മായിച്ചു മൊത്തം മലയാളത്തില്‍ ആകിയാലോ?? നമുക്ക് ഒരു പ്രശ്നവുമില്ല.അന്യസംസ്ഥാനക്കാര്‍ നമ്മുടെ നാട്ടില്‍ വരുമ്പോ പാടുപെടും..അമിതമായാല്‍ എന്തും വിഷമാന്നു.അത് ഇംഗ്ലീഷ് ആയാലും മലയാളം ആയാലും.കേരളത്തിന്‍റെ പുറത്തു ഇംഗ്ലീഷ് തന്നെ വേണ്ണം, അല്ലേല്‍ പിടിച്ചു നില്ക്കാന്‍ പറ്റില്ല...അപ്പൊ ആവിശ്യത്തിന് ഇംഗ്ലീഷ് ആവിശ്യത്തിന് മലയാളം എന്നാ സമവാക്യത്തില്‍ പോകുന്നതല്ലേ നല്ലത്