Friday, 26 December 2014

പുതുവത്സരാശംസകള്‍

നമുക്ക് യാത്ര പറയാന് സമയമായിരിയ്ക്കുന്നു...ഇനി 128 മണിക്കുറുകള്‍ മാത്രം.....
2014ന്റെ തീരങ്ങളില് നിന്നും…
പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...


സ്വപ്നങ്ങള് പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്... 
താളങ്ങള് നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്...
നീലക്കുറിഞ്ഞികള് പൂത്തു നില്‍‌ക്കുന്ന മൊട്ടക്കുന്നുകളിലേയ്ക്ക്...
ഓര്‍മകള് കാത്തുസൂക്ഷിക്കുന്ന ഒരു നല്ല നാളെയുടെ തീരത്തിലേയ്ക്ക്...
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള് ഉണ്ടായിരിയ്ക്കട്ടെ...
യാത്രയാകുന്ന 2014ന്... നന്ദി! ...നല്‍കിയ ഓര്‍‌മ്മകള്‍‌ക്ക്... സൌഹൃദങ്ങള്‍‌ക്ക്...
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്.
വരാനിരിയ്ക്കുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിയ്ക്കട്ടെ...!.. എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സര ആശംസകള്‍

Friday, 12 December 2014

ഞാന്‍ ശേഖരിച്ച അല്പം പഴഞ്ചൊല്ലുകള്‍

* ആദ്യ ശ്വാസം അന്ത്യശ്വാസത്തിന്റെ ആരംഭമാണ്.
* ആദ്യമുണ്ടെങ്കില്‍ അവസാനവുമുണ്ട്
* ആറിലും ചാവും നൂറിലും ചാവും.
* താന്‍ മരിക്കേണ്ടവനാണ് എന്ന് അറിയാമെന്കിലും എപ്പോള്‍ മരിക്കുമെന്ന് ഒരുത്തനും അറിയില്ല  .
* മരണത്തിനൊഴിച്ചു മറ്റെല്ലാത്തിനും പരിഹാരമുണ്ട്.
* തൊട്ടിലിനോട് അമ്മ പാടുന്നത് ശ്മശാനം വരെ നിലനില്‍ക്കുന്നു.
* ആറടി മണ്ണ് എല്ലാ മനുഷ്യരെയും തുല്യരാക്കുന്നു .
* നിങ്ങള്‍ക്കൊരിക്കലും ഒഴിവാക്കാനാവാത്ത ഒരു ശവസംസ്കാരചടങ്ങുണ്ട് , അതു നിങ്ങളുടേത് തന്നെയാണ്.
* നിങ്ങളുടെ ശേഷിക്കുന്ന ജീവിതത്തിന്റെ ആദ്യത്തെ ദിവസമാണ് ഇന്ന്.
* വൈദ്യന്മാര്‍ ഉണ്ടായിട്ടും മരിക്കുന്നത് വരെയേ നാം ജീവിക്കുന്നുള്ളൂ .
* ഒരാള്‍ ജനിച്ചാലുടന്‍ മരിക്കാന്‍ തുടങ്ങുന്നു.
* രോഗവും മരണവും ഒരു മുഖവും തിരിച്ചറിയുന്നില്ല.
* മരണത്തെ ഭയപ്പെടുന്നവന്‍ ജീവിക്കുന്നില്ല.
* കൂടുതല്‍ ഉറങ്ങരുത് . വേണ്ടത്ര ഉറക്കം നമുക്ക് ശ്മശാനത്തില്‍ ലഭ്യമാണ്.
* തൊട്ടില്‍ മുതല്‍ ശവപ്പെട്ടി വരെ എല്ലാം അനിശ്ചിതം.
* മരണം ബധിരമായതിനാല്‍ ഒരു നിഷേധവും കേള്‍ക്കുന്നില്ല.
* ഒരിക്കലും രോഗം വരാത്തവന്‍ ആദ്യ രോഗത്തില്‍ തന്നെ മരിക്കുന്നു.
* ഒരിക്കല്‍ മരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം .എന്നാല്‍ അത് പെട്ടെന്ന് ഉണ്ടാവില്ലെന്ന് അവന്‍ വൃഥാ കരുതുന്നു.
* രാജാവിന്റെ പൊടിയില്‍ നിന്ന് കോമാളിയുടെ പൊടി തിരിച്ചറിയാവുന്ന അടയാളമൊന്നും ശ്മശാനത്തിനില്ല.
* ഓര്‍ക്കുക. അവസാനത്തെ കുപ്പായം കീശയില്ലാതെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
* കരഞ്ഞു കൊണ്ട് നാം ജനിക്കുന്നു, വേവലാതിപ്പെട്ടു കൊണ്ട് ജീവിക്കുന്നു,  നിരാശനായി മരിക്കുന്നു.

Tuesday, 9 December 2014

ക്രിസ്മസ് സ്പെഷ്യല്‍....മുന്തിരി വൈന്‍

മുന്തിരി വൈന്‍
മുന്തിരി – 1 കിലോഗ്രാം
വെള്ളം- 5 ലിറ്റര്‍
പഞ്ചസാര- 600 ഗ്രാം
ഗ്രാമ്പൂ – 4
പട്ട -2
ഏലക്ക- 4
ഗോതമ്പ് -1.5 കപ്പ്
യീസ്റ് -1 നുള്ള്
പഞ്ചസാര – 250 ഗ്രാം
മുന്തിരി കഴുകി വെള്ളം പൂര്‍ണ്ണമായും വാര്‍ത്ത് വയ്ക്കുക. ഭരണിയില്‍ മുന്തിരി, പഞ്ചസാര, പട്ട, ഗ്രാമ്പൂ, ഏലക്ക, , ഗോതമ്പ്, എന്ന ക്രമത്തില്‍ രണ്ടോ, മൂന്നോ ലെയര്‍ ആയി ഇടുക. യീസ്റ്, പഞ്ചസാര ചേര്‍ത്ത് വെള്ളത്തില്‍ കലക്കി ഒഴിക്കുക.
വെള്ളം ഒഴിക്കുക. മരത്തവി ഉപയോഗിച്ച് ഇളക്കുക. ഭരണിയുടെ വായ തുണി കൊണ്ട് ടൈറ്റാക്കി മൂടിക്കെട്ടി മീതെ മണല്‍ കിഴി വയ്ക്കുക. ദിവസവും ഒരു തവണ ഇളക്കുക. 21 ദിവസം കഴിയുമ്പോള്‍ അരിച്ചെടുക്കുക/ 250 ഗ്രാം പഞ്ചസാര ഉരുക്കി ബ്രൌണ്‍ നിറമാകുമ്പോള്‍ അരിച്ചെടുത്ത വെള്ളത്തിലേക്ക് ഒഴിച്ച് ഇളക്കി തണുത്ത ശേഷം മൂടിക്കെട്ടി 21 ദിവസം വയ്ക്കുക. അതിനു ശേഷം മുകളിലത്തെ വെള്ളം മാത്രം ഊറ്റി വയ്ക്കുക. പിന്നെ,മുകളിലെ വെള്ളം മാത്രം ഊറ്റി ഉടയ്ക്കുക .
ബാക്കി വരുന്ന മട്ട് ഒഴിവാക്കുക.

Saturday, 6 December 2014

പ്രണയ പൂര്‍വ്വം നിനക്കായ്

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ...
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ..
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
ആആ‍ാ‍ആ..ആ‍ാ..ആ‍ാ‍....

ആഷാഢമാസ നിശീഥിനി തന്‍
വനസീമയിലൂടെ നീ.........
ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നൂ
എന്‍മണ്‍കുടില്‍ തേടി വരുന്നൂ...
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
മ്.മ്...മ്‌മ്.മ്മ്മ്മ്മ്മ്മ്മ്......

ലാസ്യനിലാവിന്റെ ലാളനമേറ്റു
ഞാന്നൊന്നുമയങ്ങീ...
കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്റെ ചാരത്തുവന്നൂ എന്‍
പ്രേമനൈവേദ്യമണിഞ്ഞൂ
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ....
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ....
നീയിതുകാണാതെ പോകയോ....?
നീയിതു ചൂടാതെ പോകയോ....?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
ആആ‍ാ‍ആ..ആ‍ാ..ആ‍ാ‍....

Wednesday, 3 December 2014

സ്നേഹമഴ

എല്ലാ
തുള്ളികളും ഒരുമിച്ചു പെയ്തു വീഴുമ്പോഴാണ് മഴയ്ക്ക് ഭംഗിയും കുളിര്‍മ്മയും
ആസ്വാദ്യതയും ഉണ്ടാകുന്നത്.........!! അതുപോലെ നമ്മളില്‍ സുഖവും സന്തോഷവും
സ്വപ്നവും പ്രണയവും ഉണ്ടാകുന്നത് എല്ലാം ഒരുമിക്കുമ്പോഴാണ് ......!!
നമ്മുടെ സൗഹൃദം എപ്പോഴും........
ഇടവപ്പാതിയുടെ സങ്കീര്‍ത്തനം പോലെ മധുരമായിരിക്കട്ടെ .....!!
വേനല്‍മഴപോലെ കുളിര്‍മ്മയുള്ളതായിരിക്കട്ടെ...!!
തുലാവര്‍ഷമഴ പോലെ ശക്തമായിരിക്കട്ടെ.......!!
ചാറ്റല്‍ മഴപോലെ സുതാര്യമായിരിക്കട്ടെ.......!!
രാത്രിമഴയുടെ സംഗീതം പോലെ ഹൃദ്യമായിരിക്കട്ടെ.......!!
പുലരിമഴ പോലെ താളാത്മകമായിരിക്കട്ടെ..........
മഴതുള്ളി പോലെ നിര്‍മ്മലമായിരിക്കട്ടെ........!!
ഇവിടെ മാറാല പിടിച്ചു കിടക്കുന്ന മനസ്സുകളില്‍
നമ്മുടെ സൗഹൃദത്തിന്‍ മഴത്തുള്ളികള്‍ വീണലിഞ്ഞു....
പുതിയ ചിന്തകളും ബന്ധങ്ങളും പൂത്തുലയട്ടെ .....!!
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ........
നിങ്ങളുടെ സ്നേഹമഴ പെയ്തുകൊണ്ടെയിരിക്കട്ടെ.......... !
അങ്ങിനെ ഈ സൗഹൃദമഴയും തോരാതെ പെയ്യട്ടെ........!!
ഇടവേളകളില്ലാതെ.......  ഇനി എന്നെ പറ്റി പറയേണ്ടത് നിങ്ങളാണ്.... 
.....ഒരുപാട് നന്ദിയുണ്ട്............
സ്നേഹിക്കണം ഞാന്‍ മറന്നാലും....
സ്നേഹ പൂര്‍വ്വം.........പ്രീത

യുവത്വം നിലനിര്‍ത്താന്‍ എട്ട്‌ വഴികള്‍

മനുഷ്യനെപ്പോഴും പ്രായത്തെ പഴിചാരാറുണ്ട്‌. കാരണം യുവത്വവും സൗന്ദര്യവും ഇല്ലാതെയാകുമെന്നതാണ്‌. യുവത്വം നിലനിര്‍ത്താന്‍ പ്രായമൊരു ഘടകമേയല്ലായെന്നു തിരിച്ചറിയൂ.
ഓരോ ജന്മദിനങ്ങളും കഴിയുമ്പോള്‍ ഓര്‍ക്കാറില്ലേ, ഓ എനിക്ക്‌ ഒരു വയസു കൂടിയിരിക്കുന്നു. പ്രായമേറാന്‍ ആഗ്രഹിക്കുന്നവരെക്കാള്‍ പ്രായം കുറയാന്‍ ആഗ്രഹിക്കുന്നവരാണ്‌ എല്ലാവരും. പ്രായമേറിയാല്‍ യുവത്വം നഷ്‌ടപ്പെടും ഇത്‌ പ്രകൃതിയുടെ നിയമമാണ്‌. എന്നാല്‍ പ്രായമേറിയാലും മനസിലും ശരീരത്തിലും യുവത്വം സൂക്ഷിക്കാന്‍ കഴിയുന്നവരായി ഒട്ടേറെപ്പേരുണ്ട്‌ നമുക്കിടയില്‍. യുവത്വം കാത്തുസൂക്ഷിക്കാനുള്ള കുറുക്കുവഴികളിലേക്ക്‌....

വ്യത്യസ്‌ത ചിന്താഗതി

മനുഷ്യനെപ്പോഴും വ്യത്യസ്‌ത ചിന്താഗതികളിലൂടെ കടന്നുപോകണം. നൂതനചിന്തകളും ആശയങ്ങളും ഓരോരുത്തരുമായി പങ്കുവയ്‌ക്കുമ്പോള്‍ യുവത്വം നമ്മെ തേടിയെത്തും. ചിന്തകളുടെയും ആശയങ്ങളുടെയും ലോകത്തിനൊപ്പം വ്യത്യസ്‌ത ജീവിതസാഹചര്യങ്ങളും തേടിപ്പോകാം. വ്യത്യസ്‌തമേഖലകളിലെ ജോലികള്‍ പഠിക്കാം. വ്യത്യസ്‌തമേഖലകളില്‍ ജോലി ചെയ്യുന്നവരുമായി ആശയവിനിമയം നടത്താം. വിവിധരൂപങ്ങളിലും രുചികളിലുമുള്ള ഭക്ഷണം കഴിക്കാം. ഇങ്ങനെ വ്യത്യസ്‌തതയോടെ ഒന്നു ചിന്തിച്ചുനോക്കൂ യുവത്വം നിങ്ങളെ തേടിയെത്തും.

വ്യായാമം ചെയ്യാം

വ്യത്യസ്‌ത ചിന്താഗതികള്‍ക്കൊപ്പം വ്യായാമം കൂടി പരീക്ഷിച്ചുനോക്കാം. ശരീരത്തില്‍ ദൃഢതയുണ്ടാകും. വണ്ണം കൂടുതലാണ്‌ എന്നു തോന്നുന്നവര്‍ക്ക്‌ ആവശ്യത്തിന്‌ മാത്രമുള്ള വണ്ണം ക്രമീകരിക്കാം. ശരീരഭാരം കുറയ്‌ക്കാം ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശാരീരികമായും മാനസികമായുമുള്ള ആരോഗ്യം ലഭിക്കും. അതിനൊപ്പം സൗന്ദര്യം നിലനിര്‍ത്തി നിങ്ങളുടെ യുവത്വം കാത്തുസൂക്ഷിക്കാം.

ആരോഗ്യകരമായ ഭക്ഷണരീതി

പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതല്‍ കഴിക്കുന്നതിലൂടെ യുവത്വം നിലനിര്‍ത്താന്‍ കഴിയും. എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണം ആഹാരത്തില്‍നിന്ന്‌ കഴിയുന്നതും ഒഴിവാക്കി നോക്കൂ. ശരീരത്തിന്‌ ഏറെയാവശ്യം ശുദ്ധജലമാണ്‌. ഓരോ മണിക്കൂറുകള്‍ക്കുശേഷം രണ്ടുഗ്ലാസ്‌ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം വാരിവലിച്ചു കഴിക്കുന്നതിനു പകരം ആസ്വദിച്ചു കഴിച്ചുനോക്കൂ. നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കേണ്ടത്‌ നിങ്ങള്‍ മാത്രമാണ്‌. ആരോഗ്യപരമായ ഭക്ഷണരീതിയില്‍ക്കൂടി യുവത്വം നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന്‌ ഇനി പരീക്ഷിച്ചു നോക്കില്ലേ?

യോഗ

യോഗ മനസിലും ശരീരത്തിലും യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ്‌. പഠിക്കുന്നവരാണെങ്കില്‍ പഠനത്തിന്‌ അല്‌പംമുമ്പ്‌ യോഗ ഒന്നു പരീക്ഷിച്ചുനോക്കൂ. മനസ്‌ നമുക്കൊപ്പം ചലിക്കും. ഇത്‌ പഠനത്തെ ഏറെ സഹായിക്കും. ഒപ്പം യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. യോഗ സ്വയം പരീക്ഷിക്കാന്‍ സാധിക്കില്ല. അതുകൊണ്ട്‌ തന്നെ യോഗയില്‍ പരിശീലനം നേടിയ വ്യക്‌തിയോടൊപ്പം പഠിച്ചതിനുമാത്രം യോഗ പരീക്ഷിച്ചുനോക്കൂ. മനസിലും ശരീരത്തിലും ഒരു പുത്തനുണര്‍വ്‌ പ്രകടമാകുകതന്നെ ചെയ്യും.

സംഗീതം ആസ്വദിക്കാം

സംഗീതം രോഗങ്ങള്‍ക്കുപോലുമുള്ള ഒറ്റമൂലിയാണ്‌. കടന്നുപോയ സുഖകരമായ ഓര്‍മ്മകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം. ജീവിതത്തില്‍ എപ്പോഴും ഓര്‍മ്മകള്‍ കൂട്ടായുണ്ടാകും. നല്ല ഒഒര്‍മ്മകളെ നിലനിര്‍ത്തുന്നത്‌ നല്ല പാട്ടുകളാണ്‌. സ്‌കൂള്‍, കോളജ്‌ കാലഘട്ടങ്ങള്‍ അന്നു കണ്ട സിനിമ, പാട്ട്‌, ആദ്യപ്രണയം ഇതൊക്കെ പലപ്പോഴും ഒരു നവ്യാനുഭവമായിരിക്കും. അതുകൊണ്ട്‌ തന്നെ സംഗീതം യുവത്വം നിലനിര്‍ത്തുന്ന ഒരൊറ്റമൂലിയാണ്‌. കടന്നുപോയ നിമിഷങ്ങള്‍ക്കൊപ്പം വരുവാനുള്ള നല്ല നിമിഷങ്ങളെ/ ഓര്‍മ്മകളെ സ്വാഗതം ചെയ്യുകകൂടിയാണ്‌ ഓരോ സംഗീതവും.

ബി പോസിറ്റീവ്‌

ചിന്തകള്‍ എപ്പോഴും പോസിറ്റീവായിരിക്കണം. എന്നാല്‍ മാത്രമേ ജീവിക്കാനുള്ള ആഗ്രഹം നമ്മുടെ ഓരോരുത്തരുടെയും മനസിലുണ്ടാകുകയുള്ളൂ. നല്ല ചിന്തകളാണ്‌ നമ്മുടെ ജീവിതം ഭാഗ്യകരമാക്കുന്നത്‌. 'വരുന്നതെല്ലാം നല്ലതിന്‌ വരാനിരിക്കുന്നതും നല്ലതിന്‌' ഇത്തരത്തില്‍ നമ്മുടെ മനസിനെ മുന്നോട്ടു നയിക്കൂ. ഭൂമിയിലുള്ളതെല്ലാം നല്ലതിനായിരുന്നെങ്കില്‍ നാം ജീവിക്കുന്നതില്‍ എന്തായിരിക്കാം അര്‍ഥം. പോസിറ്റീവ്‌ ചിന്തകളാണ്‌ നമ്മുടെ യുവത്വം നിലനിര്‍ത്താനേറെ സഹായിക്കുന്നത്‌.

നല്ലയുറക്കം

യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു പോംവഴിയാണ്‌ നല്ലയുറക്കം. ആ ഉറക്കം രാത്രിയിലാക്കുന്നതാണ്‌ ഏറെ നല്ലത്‌. കാരണം പകലത്തെ ടെന്‍ഷനെ ഉപേക്ഷിച്ച്‌ ശാന്തമായുറങ്ങാനുള്ള സമയമാണ്‌ രാത്രി. 8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാക്കണം. പഠിക്കുന്ന കുട്ടികളില്‍ അധികംപേരും ഉറക്കം കളഞ്ഞ്‌ പഠിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. ഇത്‌ നിങ്ങളുടെ ശാരീരികക്ഷമതയെ കുറയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ യുവത്വം നിങ്ങളില്‍നിന്ന്‌ കൈവിട്ട്‌ പോകാതിരിക്കാന്‍ നന്നായി ഉറങ്ങാന്‍ ഇനി ശ്രമിക്കുമല്ലോ.

സൗന്ദര്യസംരക്ഷണം

മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചുകാണുമല്ലോ. ഇനി അവസാന പടിയിലേക്ക്‌ കടക്കാം. നിങ്ങളുടെ മുഖസംരക്ഷണമാണ്‌ അവസാനം. ഓരോരുത്തരുടെയും ചര്‍മ്മത്തിന്‌ ചേരുന്ന ക്രീമുകളും പൗഡറുകളും ഉപയോഗിക്കണം. ആറുമാസത്തില്‍ ഒരിക്കലോ 8 മാസത്തില്‍ ഒരിക്കലോ മുഖം ക്ലീന്‍ ചെയ്യുകയും ഫേഷ്യല്‍ ചെയ്യുകയും ചെയ്യുന്നതായിരിക്കും ഉചിതം. യുവത്വം നിലനിര്‍ത്താനുള്ള പ്രധാന ഘടകം തന്നെയാണ്‌ സൗന്ദര്യസംരക്ഷണം.സൗന്ദര്യമെന്നത്‌ നൈമിഷകമാണ്‌. സെക്കന്റുകള്‍കൊണ്ടോ മിനിറ്റുകള്‍കൊണ്ടോ നഷ്‌ടമാവുന്ന ജീവിതത്തിലെ ഒരു ഘടകം മാത്രം. എന്നാല്‍ ജീവിക്കുന്ന കാലത്തോളം ആ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കാന്‍, യുവത്വം നിലനിര്‍ത്താന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം. ഓരോ ജന്മദിനങ്ങള്‍ക്കുംശേഷം ഇനി പ്രായമേറുന്നു എന്ന പരാതി വേണ്ട. യുവത്വം നാം സൃഷ്‌ടിക്കുന്നതാണ്‌. അത്‌ ഏത്‌ പ്രായത്തിലും നിലനിര്‍ത്താന്‍ കഴിയും.

Monday, 1 December 2014

അഞ്ചു കാര്യങ്ങള്‍ സംഭവിക്കും മുന്‍പ്‌ അഞ്ചു കാര്യങ്ങള്‍ നിങ്ങള്‍ പ്രയോജനപ്പെടുത്തുക.

അഞ്ചു കാര്യങ്ങള്‍ സംഭവിക്കും മുന്‍പ്‌ അഞ്ചു കാര്യങ്ങള്‍ നിങ്ങള്‍ പ്രയോജനപ്പെടുത്തുക.വാര്‍ധക്യത്തിന് മുന്‍പ് നിങ്ങളുടെ യൌവനം.രോഗത്തിനു മുന്‍പ് നിങ്ങളുടെ ആരോഗ്യം..തിരക്കിനു മുന്‍പ് ഒഴിവു സമയം.ദാരിദ്രത്തിനു മുന്‍പ് ഐശ്വര്യം.മരണത്തിനു മുന്‍പ് ജീവിതം.